Hover Box Element

Hover Box Element

Click edit button to change this text. Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

വിള്ളൽ ഇല്ലാതെ എങ്ങനെ വീട് നിർമ്മിക്കാം . കോൺക്രീറ്റ് വീടുകൾക്ക്സാധാരണമായി കണ്ടുവരുന്ന ഒരു ന്യൂനതയാണ് വീടുകളിൽ ഉണ്ടാകുന്ന വിള്ളലുകൾ . ഭൂരിഭാഗം വിള്ളലുകളും ഉണ്ടാകുന്നത് നിർമാണത്തിനുപയോഗിക്കുന്ന അസംസ്‌കൃത വസ്തുക്കളുടെ ഗുണമേന്മ ഇല്ലാതെയും നിർമാണത്തിൽ സംഭവിക്കുന്ന പിഴവുകൾ മൂലമാണ്. വീടിനു സംഭവിക്കുന്ന വിള്ളലുകൾ വീടിന്റെ ആയുസിനേയും വീട്ടുടമയുടെ സ്വസ്ഥതയും കാര്യമായി അലോസരപ്പെടുത്താറുണ്ട് . നിർമ്മാണത്തിന് വേണ്ടി തിരഞ്ഞെടുക്കുന്ന സിമെൻറ് ,മണൽ ,മെറ്റൽ ,കമ്പി ,ഇഷ്ടിക എന്നിവ ഗുണമേന്മയെ അടിസ്ഥാനപ്പെടുത്തി അല്ലാതെ യാതൊരു കാരണവശാലും വിലകുറവ് നോക്കി വാങ്ങരുത് . വീട് പണിക്ക് വിദഗ്ദ്ധരായ എഞ്ചിനീർമാരുടെ മേൽനോട്ടം,നിർദ്ദേശവും ഉണ്ടായിരിക്കേണ്ടതാണ് .വീടിന്റെ ബേസ്‌മെൻറ്,പ്ലിന്ത് ബെൽറ്റ് എന്നിവരുടെ നിർമാണത്തിലെ അപാകതകളും വീടിന്റെ വിള്ളലിന് കാരണമാവാറുണ്ട്.
concreting
പലപ്പോഴും കോൺക്രീറ്റിന് ഉപയോഗിക്കുന്ന മെറ്റീരിയലുകൾ നിശ്ചിത അനുപാതത്തിൽ അല്ലാതെ ഉപയോഗിക്കപ്പെടുത്തുന്നത് സ്ലാബിൻറെ വിള്ളലുകൾക്ക് കാരണമാകുന്നു. ആയതിനാൽ മിക്സിങ്ന് ഉപയോഗിക്കുന്ന മെറ്റീരിയലുകൾ ശെരിയായ അനുപാതത്തിലാണെന്നും ഏറ്റവും കുറഞ്ഞത് മിക്സിങ്ങിൻറെ കംപ്രസീവ് സ്ട്രെങ്ത് M .20 ആണെന്നും ക്യൂബ് ടെസ്റ്റ് നടത്തി നിർമ്മാണ വേളയിൽ തന്നെ ഉറപ്പുവരുത്തേണ്ടതാണ്. മിക്സിങ്ങിൽ ഉപയോഗിക്കുന്ന വെള്ളത്തിൻറെ അളവ്,വൈബ്രേറ്റിംഗ് പ്രക്രിയ എന്നിവ ശാസ്ത്രീയ രീതിയിലാണെന്ന് ഉറപ്പുവരുത്തേണ്ടതാണ്.
ബ്രിക്ക് വർക്ക്
നിർമാണത്തിനുപയോഗിക്കുന്ന ഇഷ്ടികളുടെ ഉറപ്പുപോലെ തന്നെ പ്രധാനമാണ് ഇഷ്ടിക നനക്കുന്നത്. ഇഷ്ടിക ശെരിയായ വിധം നനച്ചില്ലെങ്കിൽ പ്ലാസ്റ്ററിങ്നു ഉപയോഗിക്കുന്ന സിമെൻറ് മിശ്രിതത്തിലെ വെള്ളം ഇഷ്ടിക വലിച്ചെടുക്കുകയും അതുവഴി സിമെൻറ് മിശ്രിതത്തിൻറെ ഉറപ്പു കുറയുകയും പ്ലാസ്റ്ററിങ്ങിൽ വിള്ളൽ സംഭവിക്കുകയും ചെയ്യാം.
വീടിനും ഉൾവശത്തെ സീലിങ്ങിൽ കോൺക്രീറ്റിംഗും,മസോൺറി യോജിക്കുന്ന സ്ഥലങ്ങളിൽ ഉണ്ടാക്കുന്ന വിള്ളലുകൾ ഒഴിവാക്കുന്നതിന് നൈലോൺ മെഷ് പ്ലാസ്റ്ററിങ് അവലംബിക്കാവുന്നതാണ്.
വിള്ളൽ സംഭവിക്കാവുന്ന മറ്റൊരു സാധ്യത ഉള്ളത് വിന്ഡോയ്ക് താഴെയായി മൂലകളിൽ നിന്നും കാണപ്പെടുന്ന വിള്ളലുകളാണ്.(diagonal cracks ) ഇതൊഴിവാകുന്നതിനായി സില്ലിൽ ഒരു സ്ലാബ് ഇടന്നതും കുറഞ്ഞത് 10cm വീതം ചുമരിനുള്ളിലേക്ക് തള്ളി നിൽക്കുന്നതും ആയിരിക്കേണ്ടതാണ്.ഈ സിൽസ്ലാബിനു മുകളിൽ വിന്ഡോ ഫ്രെയിം വെക്കുകയാണെങ്കിൽ ചുമരിൽ സംഭവിക്കാവുന്ന ഡയഗണൽ ക്രാക്കസ് ഒരു പരിധിവരെ ഒഴിവാക്കുന്നതാണ് .

Call Now

Open chat