പുതിയതായി വീടുപണിയാൻ തുടങ്ങുമ്പോൾ നിങ്ങളുടെ മനസ്സിൽ ഉണ്ടായേക്കാവുന്ന ആശങ്കകൾ മുൻനിർത്തി തയ്യാറാക്കിയ ഒരു ലഖു ലേഖയാണിത്.
വീടോ കെട്ടിടമോ അങ്ങനെ എന്തുതന്നെ പണിയാൻ തുടങ്ങുവാനെങ്കിലും ഇനി പറയുന്ന കാര്യങ്ങൾ നിങ്ങൾ തീർച്ചയായും ശ്രെദ്ധിക്കുമല്ലോ.
- ആദ്യമായി വീട് വെക്കാൻ പോകുന്ന സ്ഥലം RESIDENTIAL സോണിൽ പെട്ടതാണോ എന്ന് അതാതു തദ്ദേശീയ സ്വയം ഭരണ സ്ഥാപനങ്ങളിൽ (കോർപറേഷൻ /മുൻസിപ്പാലിറ്റി/പഞ്ചായത്) പോയി സ്ഥലത്തിന്റെ സർവ്വേ നമ്പർ ഉപയോഗിച്ച് ഉറപ്പുവരുത്തേണ്ടതാണ്.
- ജല ലഭ്യത ഉള്ള സ്ഥലമാണോ എന്ന് ഉറപ്പു വരുത്തണം.
- പ്ലാനിങ് സെക്ഷനു കൂടുതൽ സമയവും പ്രാധാന്യവും കൊടുത്തുകൊണ്ട് നിർമ്മാണ പ്രവർത്തനങ്ങൾ ഏറ്റവും വേഗത്തിൽ പൂർത്തീകരിക്കണം.
- വാസ്തുവിൽ അടിസ്ഥാന അറിവുള്ള ENGINEER നെ സമീപിച്ചു പ്ലാനുകൾ തയ്യാറാക്കുന്നതാണ് കൂടുതൽ അഭികാമ്യം.
- അംഗീകൃത ലൈസെൻസി മുകാന്തരം അതാതു തദ്ദേശീയ സ്വയംഭരണ.സ്ഥാപനത്തിൽ നിന്നും കെട്ടിട നിർമ്മാണ അനുമതി വാങ്ങേണ്ടതാണ്.
- 3 CENT താഴെ വരുന്ന പ്ലോട്ടുകൾക്കു കെട്ടിട നിർമ്മാണ ചട്ടങ്ങളിൽ നിന്നും താഴെ പറയുന്ന ആനുകൂല്യം ലഭിക്കുന്നതാണ്.
- FRONT YARD = 2 മീറ്റർ
- REAR YARD = 1. മീറ്റർ
- SIDE YARDE =0.9 മീറ്റർ/0.6 മീറ്റർ
- ഓരോ പ്രേദേശങ്ങളിലെ മണ്ണിനെ ആസ്പതമായിരിക്കും അസ്ഥിവാരത്തിന്റെ വീതിയും താഴ്ചയും നിർണയിക്കുക
- കെട്ടിട നിർമ്മാണ വസ്തുക്കൾ തിരഞ്ഞെടുക്കുമ്പോൾ ലഭ്യതയോടൊപ്പം ഗുണനിലവാരങ്ങളും പരിശോധിക്കേണ്ടതാണ്.
- പ്രീമിയം ബ്രാൻഡ് സിമെന്റുകളും കമ്പികളും തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക
- കെട്ടിടത്തിന്റെ ഉറപ്പിന്റെ പ്രധാന ഘടകം ആണ് നനക്കൽ.ഓരോ നിർമ്മാണ ഘട്ടങ്ങളിലെ നനക്കൽ ആവശ്യത്തിന് നടക്കുന്നുണ്ടോ എന്ന് ഉടമസ്ഥൻ സ്വയം പരിശോധിക്കേണ്ടതാണ്
- കോൺക്രീറ്റിംഗ് സമയത്തു കോംപാക്ഷൻ നന്നായി ചെയ്യുന്നത് വിള്ളലുകൾ കുറക്കാൻ സഹായിക്കും
- ഉപയോഗിക്കുന്ന പ്രതലങ്ങൾക്കു അനുസൃതമായി TILE തിരഞ്ഞെടുക്കുക.
- ബ്രാൻഡഡ് ഇലെക്ട്രിക്കൽ മെറ്റീരിയൽ ഉപയോഗിക്കാൻ ശ്രദ്ധിക്കുക.
നിങ്ങൾക്ക് Construction ആയി ബന്ധപ്പെട്ട് എല്ലാ സംശയ നിവാരണത്തിനും ഞങളെ സമീപിക്കാവുന്നതാണ്.
Looking to construct a single storied 3 bed room house near Chalakudi.